മാവുങ്കാല്‍: മടിക്കൈ ഗ്രാമ പഞ്ചായത്തും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' വാഴക്കോട് എച്ചിക്കാനം തോട് പുനര്‍ജനി പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം ഹരിത കേരള മിഷന് ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രമീള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശശീന്ദ്രന് മടിക്കൈ, പഞ്ചായത്ത് അംഗങ്ങളായ പി. സരിത , ടി.സുശീല, വാര്‍ഡ് വികസന സമിതിയംഗം എ.വേലായുധന് ,കെ നാരായണന്, പി.ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. എഞ്ചിനീയര്‍ കെ.പി.ഷെരിഫ് പദ്ധതികള്‍ വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ബിജി ബാബു സ്വാഗതവും കണ്‍വീനര്‍ പി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
0 Comments