ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി


കാഞ്ഞങ്ങാട് : കേന്ദ്രസര്‍ക്കാറിന്റെ പൗരത്വഭേദഗതി ബില്ലിനെതിരെ കേരളാ പ്രവാസിസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റാഫിസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജലീല്‍ കപ്പില്‍ അദ്ധ്യക്ഷനായി.
സംസ്ഥാന കമ്മറ്റി മെമ്പര്‍ കെ.രാജേന്ദ്രന്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി, ജില്ലാ ട്രഷറര്‍ സുധാകരന്‍, വി വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments