മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു


കൊച്ചി:കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.എന്‍.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി.കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍സിപിയിലേക്ക് ചുവടുമാറുകയായിരുന്നു.

Post a Comment

0 Comments