ഫാത്തിമയുടെ മരണം; പ്രതീക്ഷ സിബിഐയില്‍


ചെന്നൈ: സിബിഐ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മദ്രാസ് ഐഐടിയില്‍ മരിച്ച ഫാത്തിമയുടെ പിതാവ് ലത്തീഫ്.
'തമിഴ്‌നാട് കോട്ടൂര്‍പൂരം പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി. കോട്ടൂര്‍പൂരം പോലീസിനെതിരെ കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും നീതി ലഭിച്ചില്ല. രണ്ട് മാസം പിന്നിട്ടിട്ടും കേസില്‍ ഒരു പുരോഗതിയും ഇല്ല. ഇനി അവസാന പ്രതീക്ഷ സിബിഐയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിലല്‍ സിബിഐ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട് ക്രൈംബ്രാഞ്ച്, അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. ഫാത്തിമയുടേത് അസ്വഭാവിക മരണമാണെന്നും ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Post a Comment

0 Comments