ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്: കേസെടുത്തു


നീലേശ്വരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തു.
നീലേശ്വരം ആലിന്‍കീഴിലെ ശങ്കരന്‍ എമ്പ്രാന്തിരിയുടെ മകന്‍ വി.രാഹുലിന്റെ (24) പരാതിയിലാണ് കെഎല്‍ 14 ഡി 8803 നമ്പര്‍ ബൈക്ക് യാത്രികനെതിരെ കേസെടുത്തത്. രാഹുല്‍ ഓടിച്ചിരുന്ന കെഎല്‍ 14 ഇ 4949 നമ്പര്‍ ബൈക്കില്‍ ഈ ബൈക്ക് നേര്‍ക്കുനേര്‍ ഇടിച്ചായിരുന്നു അപകടം. 2019 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലിങ്കീലിലാണ് അപകടമുണ്ടായത്.

Post a Comment

0 Comments