ട്രഷറി നിയന്ത്രണത്തില്‍ അയവ്; ബില്ലുകള്‍ പാസാക്കാന്‍ നിര്‍ദ്ദേശം


കണ്ണൂര്‍: ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ കരാര്‍ പ്രവര്‍ത്തികളുടെ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും പാസാക്കി നല്‍കും. ഡിസംബര്‍ ഏഴ് വരെ നല്‍കിയ ഒരു ലക്ഷം രൂപ വരെയുളള ബില്ലുകള്‍ നേരത്തെ പസാക്കി നല്‍കിയതായി ട്രഷറി വകുപ്പ് വ്യക്തമാക്കി.

Post a Comment

0 Comments