കാഞ്ഞങ്ങാട് : ലോട്ടറി മാഫിയക്ക് വഴങ്ങി സര്‍ക്കാര്‍ ലോട്ടറികളുടെയും ഇതര ലോട്ടറികളുടെയും നികുതി നിരക്ക് എകീകരിച്ച് കേരളാലോട്ടറിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ലോട്ടറി തൊഴിലാളി യൂണിയനുകളുടെ സംയുക്ത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രകടനവും പൊതുയോഗവും നടത്തി.
ലോട്ടറി തൊഴിലാളി യൂണിയന് സിഐടിയു ജില്ലാ സെക്രട്ടറി പ്രഭാകരന് ഉദ്ഘാടനം ചെയ്തു. എ ദാമോദരന്‍ അധ്യക്ഷനായി.സന്തോഷ് കാറ്റാടി, കരുണാകരന് എളാടി, എന്നിവര്‍ സംസാരിച്ചു. കെ എം ശ്രീധരന് സ്വാഗതവും എം ആര് ദിനേശന് നന്ദിയും പറഞ്ഞു.
0 Comments