പൗരത്വ നിയമ ഭേദഗതി; ഒറ്റക്കെട്ടായി നേരിടണമെന്ന് കാനം


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരങ്ങളുമായി യുഡിഎഫ് സഹകരിക്കില്ലെന്ന നിലപാട് ശരിയല്ല. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രശ്‌നമാണിതെന്നും തുടര്‍ സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.
26ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ പറ്റാവുന്ന എല്ലാവരും അണിനിരക്കണമെന്നും കാനം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞത്.

Post a Comment

0 Comments