കല്യോട്ട്: ഏഴു നൂറ്റാണ്ടിനുശേഷം കല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തില്‍ ഏഴു ദിവസങ്ങളിലായി നടന്നുവന്ന പെരുങ്കളിയാട്ടത്തിനു പരിസമാപ്തി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കല്യോട്ട് ഭഗവതിയുടെ തിരുമുടി നിവരലോടെയായിരുന്നു കളിയാട്ടത്തിന് പരിസമാപ്തി കുറിച്ചത്.
ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും രാവിലെ മുതല്‍ പതിനായിരങ്ങളാണ് കല്യോട്ടെത്തിയത്. പുലര്‍ച്ചെ ക്ഷേത്രേശന്മാര്‍, കലവറ വാല്യക്കാര് തുടങ്ങിയവര്‍ ക്ഷേത്ര മുറ്റത്ത് അഗ്നിശുദ്ധി നടത്തിയ ശേഷമായിരുന്നു സമാപനദിവസമായ ഇന്നലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് പൂക്കുന്നത്ത് വൈരജാതന്, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, തന്നിന്നോട് ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാടിനുശേഷമാണ് കല്യോട്ട് ഭഗവതിയുടെ തിരുമുടി നിവര്‍ന്നത്. മംഗലംകുഞ്ഞുങ്ങളും ഭഗവതിയോടൊപ്പം ക്ഷേത്ര പ്രദക്ഷിണം നടത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ അടുത്ത കാലത്തൊന്നും ഇത്രയും ജനപങ്കാളിത്തമുള്ള ആഘോഷപരിപാടികള്‍ നടന്നിട്ടില്ല.
0 Comments