ക്രസന്റ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് മേള ഇന്ന് സമാപിക്കും


അജാനൂര്‍ : അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രണ്ടു ദിവസമായി നടന്നു വരുന്ന വാര്‍ഷിക കായിക മേള ഇന്ന് സമാപിക്കും.
ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്‍ കായിക മേള ഉദ്ഘാടനം ചെയ്ത് അഭിവാദ്യം സ്വീകരിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ എം.ബി.എം.അഷ്‌റഫ് അധ്യക്ഷനായി. മാനേജര്‍ പി. കെ.അബ്ദുള്ള കുഞ്ഞി പതാക ഉയര്‍ത്തി.
പി.ടി.എ പ്രസിഡണ്ട് പി. പി.കുഞ്ഞബ്ദുള്ള, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എ.ഹമീദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി, കെ. അബ്ദുല്‍ ഖാദര്‍, കെ.കുഞ്ഞി മൊയ്ദീന്‍, കെ.ഹസ്സന്‍ , തെരുവത്ത് മൂസ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സൈഫുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments