വാഹനത്തെചൊല്ലി മര്‍ദ്ദനം; കേസെടുത്തു


കാഞ്ഞങ്ങാട് : വീട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ച യുവാക്കള്‍ക്കെതിരെ കേസ്.
രാവണേശ്വരം തെക്കേപ്പള്ളത്തെ കൃഷ്ണന്റെ (56) പരാതിയില്‍ പ്രദേശവാസികളായ അക്ഷയ് (20), അശുതോഷ് (22), അനുഗ്രഹ് (21) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അനുമതി ചോദിക്കാതെ വീട്ടുവളപ്പില്‍ വാഹനം വച്ചത് കൃഷ്ണന്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത് വാക്കേറ്റത്തിലും തുടര്‍ന്ന് സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments