മൃതദേഹം കുറ്റിക്കാട്ടില്‍


മുളിയാര്‍: അമ്മങ്കോട് ഇസ്സത്ത് നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന സെയ്ദ് അഫ്‌സാര്‍ (43) മരണപ്പെട്ടു.
കര്‍ണ്ണാടക ഷിമോഗ സെയ്ദ് ബഷ, മൈമുന്നിസ എന്നിവരുടെ മകനാണ്. തിരൂര്‍ സ്വദേശി റംലയാണ് ഭാര്യ.അല്‍മാസ്, ആഷിക, ആയിഷ(വിദ്യാര്‍ത്ഥികള്‍) മക്കളാണ്.
മാനസീക അസ്വസ്ഥതയെ തുടര്‍ന്ന് ഇടക്കിടെ വീട് വിട്ട് പോകാറുണ്ട്. അഞ്ച് ദിവസം മുമ്പാണ് ഒടുവില്‍ കാണാതായത്. ഇന്നലെ ഉച്ചയോടെ ഉളിയത്തടുക്ക സ്‌കൂളിന് സമീപം റോഡ് വക്കിലെ കുറ്റിക്കാട്ടില്‍ മരണപ്പെട്ട നിലയില്‍ കാണുകയായിരുന്നു.പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments