മാര്‍ച്ചും ധര്‍ണ്ണയും നടത്തി


നീലേശ്വരം: കേരളത്തിലെ ദേവസ്വംബോര്‍ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപിക അധ്യാപക നിയമനങ്ങളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സംവരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിക ജാതി ക്ഷേമസമിതി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മാര്‍ച്ചും ധര്‍ണ്ണയും കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം.കെ.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എച്ച്.കെ.ദാമോദരന്‍ അധ്യക്ഷം വഹിച്ചു. ജില്ലാസെക്രട്ടറി ബി.എം.പ്രദീപ്, ജില്ലാട്രഷറര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, ഗംഗാധരന്‍ ഓലാട്ട്, എ.കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments