അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 2019-20 അധ്യായന വര്‍ഷത്തില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ സര്‍ക്കാര്‍, അംഗീകൃത ഹോസ്റ്റലിലോ, വകുപ്പിന്റെ ഹോസ്റ്റലിലോ, സ്ഥാപനത്തിന്റെ ഹോസ്റ്റലിലോ പ്രവേശനം ലഭിക്കാത്തവര്‍ ആയിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന രണ്ടര ലക്ഷം രൂപയോ, അതിനു താഴെയോ ആയിരിക്കണം. അംഗപരിമിതര്‍ക്ക് പ്രത്യേകം പരിഗണന ലഭിക്കും. അപേക്ഷാ ഫോം കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30 നകം നല്‍കണം.

Post a Comment

0 Comments