സായാഹ്ന ധര്‍ണ്ണ നടത്തി


കാഞ്ഞങ്ങാട്: ജനുവരി 8 ന്റെ ദേശീയ പണിമുടക്കിന്റെ പ്രചരാണാര്‍ത്ഥം വൈദ്യുതി തൊഴിലാളികളും ഓഫീസര്‍മാരും സായാഹ്ന ധര്‍ണ്ണ നടത്തി.
നാഷണല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന ധര്‍ണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
പി.വി മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. വി.ജനാര്‍ദ്ദനന്‍ ഒ.വി രമേഷ് എന്നിവര്‍ സംസാരിച്ചു.
കെ.ശശീധരന്‍ സ്വാഗതവും കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments