തമ്പുരാട്ടിമാരുടെ അരിയിട്ട് വാഴ്ച


നീലേശ്വരം: അള്ളടസ്വരൂപത്തിലെ മൂത്ത അമ്മത്തമ്പുരാട്ടിയുടെയും ഇളയ തമ്പുരാട്ടിയുടെയും അരിയിട്ട് വാഴ്ച ചടങ്ങ് ആചാരപ്രകാരം നടന്നു.
നീലേശ്വരം രാജ വംശത്തിലെ കിണാവൂര്‍ കോവിലകത്തെ കെ.സി. തങ്കമണി രാജ മൂത്ത അമ്മത്തമ്പുരാട്ടിയായും കെ.സി.ഭാഗീരഥി (രത്‌നം) ഇളയ തമ്പുരാട്ടിയായും അവരോധിക്കപ്പെട്ടു.
കോവിലകത്തെ തേവാരത്തില്‍ തൊഴുത് നമസ്‌കരിച്ച ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരദേവതയായ തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രസന്നിിദ്ധിയില്‍ നെയ് നിറച്ച കിണ്ടി സമര്‍പ്പിച്ചു. ക്ഷേത്രം അവകാശികള്‍ക്ക് ദക്ഷിണ നല്‍കിയ ശേഷം മാടത്തിന്‍ കീഴില്‍ ക്ഷേത്രത്തിലും കോട്ടം ക്ഷേത്രത്തിലും നെയ്ക്കിണ്ടി സമര്‍പ്പിച്ച് വണങ്ങി കോവിലകത്ത് തന്ത്രി കക്കാട്ട് പടിഞ്ഞാറ് ഇല്ലത്ത് കേശവ പട്ടേരി നീരാജ്ഞനമുഴിഞ്ഞ് സ്വീകരിച്ചതോടെ മൂത്ത അമ്മത്തമ്പുരാട്ടിയുടെയും ഇളയ തമ്പുരാട്ടിയുടെയും സ്ഥാനാരോഹണച്ചടങ്ങ് പൂര്‍ത്തിയായി.നീലേശ്വരം രാജവംശത്തിലെ കിണാവൂര്‍ കോവിലകം, തെക്കെ കോവിലകം, വടക്കേ കോവിലകം, മീത്തില്‍ കോവിലകങ്ങളില്‍ നിന്നും മൂത്തവരായ അഞ്ചു പുരുഷന്മാരെ ഒന്നാം കൂറ് മുതല്‍ അഞ്ചാംകൂര്‍ വരെയും സ്ത്രീകളില്‍ നിന്നും മൂത്തതും ഇളയതുമായി രണ്ട് പേരെയും അവരോധിക്കപ്പെട്ടുവരുന്നതാണ് കീഴ്‌വഴക്കം. അരിയിട്ട് വാഴ്ച ചടങ്ങില്‍ ഒന്നാംകൂര്‍ രാജാവ് കെ.സി.രാമവര്‍മ്മ രാജ, മൂന്നാംകൂര്‍ കെ.സി.രവിവര്‍മ്മ അഞ്ചാംകൂര്‍ കെ.സി.ഉദയവര്‍മ്മ എന്നിവര്‍ സന്നിഹിതരായി.

Post a Comment

0 Comments