കാഞ്ഞങ്ങാട് ': തയ്യല്‍തൊഴിലാളി പെന്ഷന് 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് സിഐടിയു നേതൃത്വത്തില്‍ നടന്ന തയ്യല്‍തൊഴിലാളി ജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച തൊഴിലാളികൂട്ടായ്മ സിഐടിയു ജില്ലാജനറല്‍ സെക്രട്ടറി ടി കെ രാജന് ഉദ്ഘാടനം ചെയ്തു. പി എന്‍ വിജയന് നമ്പ്യാര്‍ അധ്യക്ഷനായി. സി വി അപ്പു, ഡി വി അമ്പാടി, പി കെ വിജയന്, ശാരദാ മോഹന്‍, പി വി കൃഷ്ണന്, എം ഗംഗാധരന്, കെ എന്‍ പ്രഭാകരന്, കെ രമണി, കെ വി ബലരാജന്‍, ചന്ദ്രന് കൊക്കാല്‍, കെുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ കണ്വെന്ഷന് തിരുമാനിച്ചു. കാറ്റാടി കുമാരന് സ്വാഗതവും പി വി പവനന് നന്ദിയും പറഞ്ഞു. കെ എന്‍ പ്രഭാകരന് കണ്‍വീനറായി 15 അംഗ അഡ്ഹോക്ക് കമ്മറ്റിയെ തിരഞ്ഞടുത്തു.
0 Comments