വിജ്ഞാന്‍വാടിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു


ചായ്യോത്ത്: പട്ടികജാതി വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും അറിവ് പരിപോഷിപ്പിക്കുന്നതിനും വിവിധ മത്സര പരിക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന പട്ടികജാതി വകുപ്പ് വിഭാവനം ചെയ്ത വിജ്ഞാന്‍വാടിക്ക് പരപ്പ ബ്ലോക്കില്‍ സ്വന്തം കെട്ടിടം ഒരുങ്ങുന്നു. നിലവില്‍ വാടക കെട്ടിടത്തിലാണ് പരപ്പ ബ്ലോക്കിലെ ഏക വിജ്ഞാന്‍വാടി പ്രവര്‍ത്തിക്കുന്നത്.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ കോളനിയില്‍ പട്ടികജാതി വകുപ്പിന്റെ അംബേദ്കര്‍ഗ്രാമം പദ്ധതിയിലൂടെയാണ് വിജ്ഞാന്‍വാടിക്കായി കെട്ടിടം നിര്‍മ്മിക്കുന്നത്.് ജില്ലയിലെ ആദ്യകാല വിജ്ഞാന്‍വാടികളിലൊന്നാണ് ഇത്.അവസാന ഘട്ട നിര്‍മ്മാണ പ്രവൃത്തിയിലുള്ള കെട്ടിടം 2020 മാര്‍ച്ചിനകം ഉദ്ഘാടനം ചെയ്യനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരപ്പ ബ്ലോക്ക് പട്ടികജാതി ക്ഷേമ ഓഫീസര്‍ കെ അസൈനാര്‍ പറഞ്ഞു .ചായ്യോത്തെ വിജ്ഞാന്‍വാടി കൂടാതെ ജില്ലയില്‍ നാലു വിജ്ഞാന്‍വാടികളാണ് ഉള്ളത്.

Post a Comment

0 Comments