മഞ്ചേശ്വരം : മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തി സമൂഹത്തെ വേര്‍തിരിച്ചുകൊണ്ടുള്ള പൗരത്വ ഭേദഗതി ബില്ലില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന് മഞ്ചേശ്വരം സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇത്തരം നിയമ നിര്‍മ്മാണങ്ങള്‍ മൗലികാവകാശ ലംഘനമാണെന്നും ഇത് രാജ്യത്ത് നില നിന്നു പോരുന്ന സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുമെന്നും, ആയതിനാല്‍ മത രാഷ്ട്രീയ കക്ഷി വ്യത്യാസം മറന്ന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി അണിചേരണമെന്നും അഭ്യര്‍ത്ഥിച്ചു. സബ് ജില്ലാ സമ്മേളനവും അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷവും മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്ദിയോട് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കരീം ഉപ്പള അധ്യക്ഷത വഹിച്ചു. മൊയ്തീന് പച്ചംബള പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി അബ്ദുല്‍ റസാഖ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു എം കെ അലി മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് യഹ്യാഖാന്‍, ജില്ലാ സെക്രട്ടറി നൗഫല്‍ ഹുദവി, സുബൈദ ടീച്ചര്‍, സാബിദ ടീച്ചര്‍, അഷ്റഫ് കെ വി, സുബൈര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി പൈക തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ സബ് ജില്ലാ ഭാരവാഹികള്‍: ഇബ്രാഹിം കരീം ഉപ്പള (പ്രസിഡന്റ്) ബഷീര്‍ കളിയുര് (സെക്രട്ടറി) റിയാസ് വാഫി (ട്രഷറര്‍)മൊയ്തീന് പച്ചംബള, ഓ എം റഷീദ്, മുജീബ് (വൈസ് പ്രസിഡന്റ്) അബ്ദുല്‍ റസാഖ് കട്ടത്തടുക്ക, സിദ്ദീഖ്, ഷഫീക്ക് (ജോയിന്റ് സെക്രട്ടറി)അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ സത്താര്‍ (ഐ ടി വിംഗ്) ഫരീദ ടീച്ചര്‍, ഫൗസിയ (വനിതാ വിംഗ്)യഹ്യാഖാന്‍, അഷ്റഫ് കെ വി, സുബൈര്‍, ഇല്യാസ്, സിറാജ് മൊയ്തീന് പച്ചംബള, എന്നിവരെ ജില്ലാ കൗണ്‍സിലിലേക്കും തിരഞ്ഞെടുത്തു . റിയാസ് വാഫി സ്വാഗതവും ബഷീര്‍ കളിയുര് നന്ദിയും പറഞ്ഞു.
0 Comments