പുതുവര്‍ഷ സമ്മാനമായി ടെന്നീസ് കോര്‍ട്ട്


കാസര്‍കോട്: പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിക്കുന്നത് പുതിയൊരു ടെന്നീസ് കോര്‍ട്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായ്മാര്‍മൂലയ്ക്ക് സമീപത്തെ മിനി സ്റ്റേഡിയത്തിലാണ് ടെന്നീസ് കോര്‍ട്ട് നിര്‍മിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഗെയിലില്‍ നിന്നും ലഭ്യമാക്കിയ അഞ്ചു ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് കോര്‍ട്ട് നിര്‍മ്മാണമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ പ്രസിഡണ്ട് കണ്‍വീനറുമായ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. ജില്ലാ ടെന്നീസ് അസോസിയേഷനാണ് സംരക്ഷണച്ചുമതല. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതം സൗജന്യ പരിശീലനം നല്‍കും. നിര്‍ധനരായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പൊതുജനങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് ഇനത്തില്‍ നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും കളിക്കളത്തിലേക്ക് പ്രവേശനം നല്‍കും.

Post a Comment

0 Comments