കാസര്‍കോട്: വിശക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്ന ഉദ്ദേശത്തില്‍ കാസര്‍കോട് പോലീസ് സ്റ്റേഷന് പരിസരത്ത് സ്ഥാപിച്ച അക്ഷയ പാത്രത്തിലേക്ക് ആഴ്ചയില്‍ ഒരു ദിവസത്തെ ഭക്ഷണം ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് നല്‍കും.
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് കാസര്‍കോട് ടൗണ്‍ എസ്.ഐ. മെല്വിന് ജോസിന് ഭക്ഷണം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഹോട്ടല്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.എച്ച്.അബ്ദുല്ല, ജില്ലാ സെക്രട്ടറി നാരായണ പൂജാരി, സംസ്ഥാന കമ്മറ്റി അംഗം മുഹമദ് ഗസ്സാലി, ശ്രീനിവാസ് ഭട്ട്, ഉമേശന് ആശ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രാജേന്ദ്രന്, എച്ച്.ആര്.പി.എം ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
0 Comments