ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് 10 പേര് കൊല്ലപ്പെട്ടത്.
അതേസമയം, മരിച്ചവരാരും പോലീസ് വെടിവെപ്പിലല്ല മരിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിങ് പറഞ്ഞു. ഒരു തവണ പോലും പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിറോസാബാദില്‍ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. മീററ്റിലും സംഭാലിലും ഓരോരുത്തരും ബിജ്നോറില് രണ്ടുപേരും മരിച്ചു. കാണ്‍പുരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 50 പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലഖ്നൗവില്‍ മൂവായിരത്തോളംപേരെ അറസ്റ്റുചെയ്തു.
ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഉത്തര്‍പ്രദേശ്. യുപിയിലെ സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം, യു.പി., കര്‍ണാടകം എന്നിവിടങ്ങളിലായി ഇതുവരെ മൊത്തം 16 പേര് സംഘര്‍ഷത്തില്‍ മരിച്ചു.
0 Comments