മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമം


കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കുപ്രചരണങ്ങള്‍ നടത്തി മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് പിതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ജന ജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നതെന്ന് പറയുന്നവരാണ് മുസ്ലീം മതസംഘടനകളുടെ യോഗം വിളിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോ പിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം എം.സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, സത്യശങ്കര ഭട്ട്, സദാനന്ദ റൈ, ജനനി, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, സവിത ടീച്ചര്‍, സംസ്ഥാന സമിതിയംഗങ്ങളായ രവീശതന്ത്രി കുണ്ടാര്‍, വി.ബാലകൃഷ്ണഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments