കിഴക്കുംകര കോട്ടച്ചേരി റോഡില്‍ കാല്‍നട ദുഷ്‌കരം: നടപ്പാത വേണമെന്ന് ആവശ്യം


കാഞ്ഞങ്ങാട് : വാഹനപ്പെരുപ്പം മൂലം കിഴക്കുംകര കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ റോഡില്‍ കാല്‍നട യാത്ര അപകടകരം.
വീതി കുറഞ്ഞു വളവുകളേറിയ റോഡില്‍ രാപകലില്ലാതെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ തിരക്കാണ്. ഈ ഭാഗത്ത് നടപ്പാത നിര്‍മ്മിക്കണമെന്ന് കിഴക്കുംകര ശാന്തി കലാമന്ദിരം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി.കണ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം.വി.രാഘവന്‍, വി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ.വി.കണ്ണന്‍ (പ്രസി), എം.കെ.വിജയകുമാര്‍ (വൈ.പ്രസി), കെ.വിശ്വനാഥന്‍ (സെക്ര), വി.നാരായണന്‍ (ജോ.സെക്ര), എം.രഘുനാഥന്‍ (ട്രഷ).

Post a Comment

0 Comments