ഗാനമേള കാണാന്‍ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്‌കൂട്ടര്‍ തകര്‍ത്തു


നീലേശ്വരം: ക്ഷേത്രത്തില്‍ ഗാനമേള കാണാന്‍ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്‌കൂട്ടര്‍ കുത്തിക്കീറി.
നീലേശ്വരം തൈക്കടപ്പുറം നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സുനില്‍ അമ്പാടിയുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്. അഴിത്തല ആലിങ്കല്‍ ഭദ്രകാളി ക്ഷേത്രോത്സവത്തിലെ ഗാനമേള കാണാന്‍ പോയി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിര്‍ത്തിയിട്ട കെഎല്‍ 60 എന്‍ 9118 നമ്പര്‍ സ്‌കൂട്ടറിന്റെ രണ്ട് ടയറിന്റെയും കാറ്റ് അഴിച്ചു വിടുകയും സീറ്റ് കുത്തിക്കീറുകയും ഗ്ലാസുകള്‍ അഴിച്ചെടുക്കുകയുമായിരുന്നു. വണ്ടിയില്‍ ആകെ കുത്തിവരച്ചു. ഗാനമേള കഴിഞ്ഞ് വണ്ടിയെടുക്കാന്‍ പോയപ്പോഴാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.പി.മുഹമ്മദ് റാഫി നീലേശ്വരം പോലീസില്‍ പരാതി നല്‍കി. നീലേശ്വരം രാജാസ് സ്‌കൂളില്‍ നടന്ന ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ് നഗരിയുടെ കവാടം തകര്‍ത്ത കേസിലെ പ്രതിയാണ് സുനില്‍ അമ്പാടി.

Post a Comment

0 Comments