തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന.
പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്കാണ് ഇന്ധനവില ഇന്നോടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയും ഉയര്‍ന്നു.
ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാന്‍ ഇടയാക്കുന്നത്. ആഗോളവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 0.21ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ നിരക്ക്.
0 Comments