ഇന്ത്യന്‍ മതേതരത്വം കാത്ത് സൂക്ഷിക്കണം- വി.പി.എം.എസ്കാഞ്ഞങ്ങാട്: ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും തകര്‍ക്കുന്ന നിലപാടുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് വി.പി.എം.എസ് സംസ്ഥാന പ്രതിനിധി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എം.രാജഗോപാലന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ പ്രസാദ്, എന്‍.ബാബു, സൗമ്യ കുഞ്ഞുമോന്‍, ബിജു പായിപ്പാട്, വി.പി മോഹനന്‍, എന്നിവര്‍ സംസാരിച്ചു. വി.കെ രാധാമണി പതാക ഉയര്‍ത്തി. കേരളത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്ത് ജീവിക്കുവാന്‍ ഒരു ഏക്കര്‍ വീതം ഭൂമി പതിച്ച് നല്‍കണമെന്നും നിലവിലുള്ള പി.എസ്.സി ഒഴിവുകളിലേക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തി പട്ടികജാതി വിഭാഗങ്ങള്‍ക്ക് നിയമനം നടത്തണമെന്നും പട്ടികജാതിക്കാര്‍ക്ക് നല്‍കുന്ന ഗ്രാന്റുകള്‍ വര്‍ദ്ധിപ്പിച്ച് എസ്. ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പോലെ പ്രതിമാസ ഗ്രാന്റും സ്‌ക്കോളര്‍ഷിപ്പുമായി നല്‍കണമെന്നും കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതത്തിലുള്ള സംവരണം നടപ്പിലാക്കണമെന്നും ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ ജനസംഖ്യാനുപാതത്തില്‍ പട്ടികജാതിക്കാരുടെ സംവരണ സീറ്റുകള്‍ പുനസ്ഥാപിക്കുന്ന മെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഇന്ത്യയില്‍ നടക്കുന്ന പീഡനങ്ങള്‍ അറുതി വരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി എടുക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇ.കെ ഷിബു സ്വാഗതവും ബിജു ഭാസ്‌ക്കര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments