ഹിയറിങ് നടത്തി


കാസര്‍കോട്: ജില്ലയിലെ തീരദേശ നിയമലംഘനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദേശങ്ങളും ശേഖരിക്കുന്നതിനായുള്ള ഹിയറിങ് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടത്തി. ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്‍വീനറും തീരദേശ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഹിയറിങ് നടത്തിയത്. തൃക്കരിപ്പൂര്‍, പള്ളിക്കര, ചെറുവത്തൂര്‍, കുമ്പള, മംഗല്‍പാടി, കയ്യൂര്‍ ചീമേനി, മീഞ്ച,മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍, വലിയ പറമ്പ, ചെമ്മനാട്, പടന്ന, ഉദുമ, മഞ്ചേശ്വരം, പുത്തിഗെ, ചെങ്കള, മുളിയാര്‍, ബേഡഡുക്ക, പുല്ലൂര്‍ പെരിയ, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നിന്നുള്ളവരുടെയും നീലേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് നഗര സഭകളിലുള്ളവരുടെയും ഹിയറിങ് നടത്തി. തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിക്കകത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.

Post a Comment

0 Comments