സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കുട്ടിക്കള്ളന്‍ മുമ്പും പണം മോഷ്ടിച്ചു


നീലേശ്വരം : കിനാനൂര്‍ -കരിന്തളം കാലിച്ചാമരത്തെ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച പതിനഞ്ചുകാരന്‍ നേരത്തെയും ഇവിടെ കവര്‍ച്ച നടത്തിയതായി സൂചന.
ഝാര്‍ഖണ്ഡ് സ്വദേശിയായ ഈ ബാലനെ നീലേശ്വരം പോലീസ് ജുവനൈല്‍ ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി റസ്‌ക്യൂ ഹോമിലേക്ക് അയച്ചു. ദിവസങ്ങളായി കടയില്‍ നിത്യസന്ദര്‍ശകനായ പതിനഞ്ചുകാരന്‍ രണ്ടാഴ്ച മുമ്പാണ് കാലിച്ചാമരത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. രണ്ടുതവണകളായി പതിനയ്യായിരം രൂപയോളമാണ് ഇവിടെ നിന്നു നഷ്ടപ്പെട്ടത്. ഇതും കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് അകത്തു കയറി മേശവലിപ്പു തുറന്ന് 3700 രൂപര്‍ന്നത്. ഞായറാഴ്ച രാവിലെ കട തുറന്നപ്പോഴാണു മോഷണം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ സിസിടിവി പരിശോധിച്ച് ദൃശ്യം നീലേശ്വരം എസ്‌ഐ, രഞ്ജിത് രവീന്ദ്രനു കൈമാറുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയും മോഷ്ടാവുമാണെങ്കിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെകൊണ്ട് ജോലിചെയ്യിച്ചത് ബാലപീഡനമാണ്. ഇതിന് കണ്‍സ്ട്രക്ഷന്‍ സ്ഥാപന ഉടമയുടെ പേരില്‍ കേസെടുക്കാനാണ് സാധ്യത.

Post a Comment

0 Comments