എം.വി.എസ് ബാലവേദി വാര്‍ഷികം


രാജപുരം: ബളാംതോട് മാച്ചിപ്പള്ളി റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കണമെന്ന് മാച്ചിപ്പള്ളി എം വി എസ് ബാലവേദി 21-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
വാര്‍ഷിക ആഘോഷം 'ലൈബ്രറി കൗണ്‍സില്‍ കള്ളാര്‍, പനത്തടി നേതൃത്വ സമിതി കണ്‍വീനര്‍ എ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്റ് കെ ആതിര അധ്യക്ഷയായി. പി ശ്രീലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ ഉഷ രാജു വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു. താലൂക്ക് എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ പത്മനാഭന്‍, വനിതവേദി കണ്‍വീനര്‍ അനിത ദിനേശന്‍, ഗീത രാജന്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതവും അഭിനന്ദ നന്ദിയും പറഞ്ഞു.

Post a Comment

0 Comments