കടലിന്റെ മക്കള്‍ക്ക് പ്രത്യേക മത്സരം


കാസര്‍കോട്: കടലിന്റെ മക്കളും, കേരളത്തിന്റെ സൈനികരുമായ മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേകമായി ബീച്ച് ഗെയിംസില്‍ മത്സരം നടത്തും. ഫുട്‌ബോള്‍, കബഡി മത്സരങ്ങളാണ് കടലമ്മയുടെ മക്കള്‍ക്ക് മാത്രമായി നടത്തുക. സമൂഹത്തില്‍ വലിയ ശ്രദ്ധ ലഭിക്കാത്ത മത്സ്യതൊഴിലാളികള്‍ ഒന്നാം പ്രളയത്തോടെ കേരളത്തിന്റെ ഹൃദയം അലിയിച്ചവരാണ്. ഇവരെ പങ്കെടുപ്പിച്ച് മത്സരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ ചരിത്രമെഴുതുകയാണ്. ആദ്യമായി തുഴയെറിയുന്നവര്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ കടലും തീരവും ഒരുപോലെ കയ്യടിക്കും.

Post a Comment

0 Comments