നീലേശ്വരം: ഭാര്യയുടെ കഴുത്തിനു കുത്തിപ്പിടിച്ചു തല ചുവരിലിടിച്ച ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനു കേസ്.
ബിരിക്കുളം സ്വദേശിനി നീലേശ്വരം പേരോലിലെ എന്‍. പി.ഫസീനയുടെ (22) പരാതിയില്‍ പരപ്പ ്അത്തിക്കടവ് കമ്പിക്കാനത്തെ മിഥുന് ചന്ദ്രനെതിരെയാണ് (27) നീലേശ്വരം പോലീസ് കേസെടുത്തത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്. 2019 നവംബര്‍ നാലിനു ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. ശാരീരിക മാനസിക പീഡനത്തെ തുടര്‍ന്നു യുവതി സ്വന്തം വീട്ടില്‍ താമസിച്ചു വരികയാണ്.
0 Comments