മുളിയാര്‍ സി.എച്ച്.സി.ക്ക് മുമ്പില്‍ യു.ഡി.എഫ് ധര്‍ണ്ണ നടത്തി


മുളിയാര്‍: നബാര്‍ഡ് ഫണ്ടുപയോഗിച്ച് കാസര്‍കോട് വികസന പാക്കേജ് മുഖേന പ്രവര്‍ത്തി പൂര്‍ത്തീകരിച്ച മുളിയാര്‍ സി.എച്ച്.സി. പുതീയ കെട്ടിടം വൈദ്യുതീകരണം നടത്തി ഉടന്‍ തുറന്നുകൊടുക്കുക, ആര്‍ദ്രം പദ്ധതിയില്‍ പ്പെടുത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കി കിടത്തി ചികില്‍സ ആരംഭിക്കുക, നിരവധി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഒ.പി. സമയം ആറുമണി വരെനീട്ടുക, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും, സര്‍ക്കാറിന്റെയും അവഗണന അവസാനിപ്പിക്കുക, എച്ച്.എം.സി.യെ മറയക്കി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലെ സ്വജനപക്ഷപാതം പുനഃപരിശോധിച്ച് നിയമനം റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുളിയാര്‍ പഞ്ചായത്ത് യു.ഡി.എഫ് ബോവിക്കാനം സി.എച്ച്. സി.ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. ചെയര്‍മാന്‍ ബി.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി.പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉല്‍ഘാടനം ചെയ്തു. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ എം.സി. പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി. ശാഫി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരന്‍, എം.എസ്. ഷുക്കൂര്‍, മന്‍സൂര്‍ മല്ലത്ത്, ബി.എം.അഷ്‌റഫ്, സിദ്ധീഖ് ബോവിക്കാനം, ഭാസ്‌കരന്‍ കോട്ടൂര്‍, അബ്ബാസ് കൊളച്ചപ്പ്, പ്രസന്ന ചന്ദ്രന്‍, ബിന്ദു ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ പാണൂര്‍ കുഞ്ഞികണ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments