ചെര്‍ക്കള: ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുറ്റത്തെ മുല്ല വായ്പാ പദ്ധതി ആരംഭിച്ചു.
സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്, കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ ബ്ലേഡ് പലിശക്കാരില്‍ നിന്ന് ഒഴിവാക്കി സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുമായി സഹകരിച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് 'മുറ്റത്തെ മുല്ല' ഗ്രാമീണ വായ്പാ പദ്ധതി.
ചെങ്കള സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി കാസര്‍കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പൂര്‍ണ്ണ വിശദീകരണവും ആദ്യവായ്പാ വിതരണോദ്ഘാടനവും കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) കെ. മുരളീധരന് നിര്‍വ്വഹിച്ചു.
ചെങ്കള ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എ.ഖദീജ ആദ്യവായ്പ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡണ്ട് ബി.കെ.കുട്ടി അധ്യക്ഷത വഹിച്ചു.
ബദിയഡുക്ക യൂണിറ്റ് ഇന്‍സ്പെക്ടര്‍ എം.മണികണ്ഠന്, ബാങ്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി കടവത്ത്, ഡയറക്ടര്‍മാരായ അഹമ്മദ് കബീര്‍, പി.മാധവി, മഞ്ജുളകുമാരി, ചീഫ് അക്കൗണ്ടന്റ് എം.ഭവാനി എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.ഗിരിധരന് സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എ.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
0 Comments