കാഞ്ഞങ്ങാട്: തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കണമെന്നും ലൈസന്‍സുള്ള ആധാരമെഴുത്തുകാര്‍ക്ക് മാത്രമായി തൊഴില്‍ സംവരണം ഏര് പ്പെടുത്തണമെന്നും കാഞ്ഞങ്ങാട് നടന്ന ആധാരമെഴുത്ത് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വ്യപാര ഭവനില്‍ നടന്ന സമ്മേളനം തൃക്കരിപ്പൂര്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ അധ്യക്ഷത വഹിച്ചു.
തെയ്യം കലാകാരന് സുരേഷ് ബാബു അഞ്ഞൂറ്റാന്‍, സംസ്ഥാന കലോത്സവത്തില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
നഗരസഭാ ചെയര്മാന് വി വി രമേശന് മുഖ്യാതിഥിയായി. കെജി ഇന്ദു കലാധരന്‍, പിജി ദേവ്, സാബു എബ്രഹാം, എ. ദാമോദരന്‍ ഈ കൃഷ്ണന്, മെട്രോ മുഹമ്മദ് ഹാജി, പിപി കുഞ്ഞികൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്മാന് വി.വി വിനോദ് പതാക ഉയര്‍ത്തി. ജില്ലാസെകട്ടറി എം ബാലഗോപാലന് സ്വാഗതവും പി മോഹന്‍ദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കെജി ഇന്ദു കലാധരന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ കൊട്ടറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ഒ എം ദിനകരന് മുഖ്യപ്രഭാഷണം നടത്തി. എ അന്‍സാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ആര് കുഞ്ഞിരാമന് ജില്ലാ റിപ്പോര്‍ട്ടും പി പി കുഞ്ഞികൃഷ്ണന് നായര്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.എംകെ സുനില്‍കുമാര്‍, എംടി അനില്‍ മേനോന്, കെ ജനാര്ദ്ദനന്, പി അരവിന്ദാക്ഷന്, കെ.കെ കുമാര്‍, കെ വി കുഞ്ഞമ്പു പൊതുവാള്, കെ. ബേബി ലത, എ. വി സീമ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സുനില്‍ കൊട്ടറ (പ്രസിഡന്റ്), പി ആര് കുഞ്ഞിരാമന് (സെക്രട്ടറി), പിപി കുഞ്ഞികൃഷ്ണന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
0 Comments