ഹൈദരാബാദ്: വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു കത്തിച്ച പ്രതികളെ തെലങ്കാന പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പുതിയ വഴിത്തിരിവ്.
കൊല്ലപ്പെട്ട പ്രതികള്‍ മുമ്പും ഇത്തരം കൊടും ക്രൂരതകള്‍ നടത്തിയിരുന്നതായി കുറ്റസമ്മതം നടത്തി എന്ന് പോലീസ് വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലില്‍ തെലങ്കാനയിലും കര്‍ണാടകയിലും സമാനമായി ഒമ്പത് സ്ത്രീകളെ ഇവര്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു. മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നീ പ്രതികളാണ് ഇത്തരത്തില്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികള്‍ മൂന്നു കൊലപാതകങ്ങള്‍ തെലങ്കാനയിലും ആറുകൊലപാതകങ്ങള്‍ കര്‍ണാടകയിലും നടത്തി എന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കര്‍ണാടകയില്‍ നിന്നും ഹൈദരാബാദിലേക്ക് ലോറിയില്‍ പോകുമ്പോഴാണ് ഇത്തരത്തില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു തള്ളിയിരുന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പോലീസ് ഭാഷ്യം. അന്വേഷണത്തിനും കൊല്ലപ്പെട്ട യുവതികളെ തിരിച്ചറിയുന്നതിനുമായി ഹൈദരാബാദ് പോലീസ് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇത്തരത്തില്‍ പ്രതികളുടെ യാത്രക്കിടയിലാണ് വനിത വെറ്ററിനറി ഡോക്ടറും കൊല്ലപ്പെടുന്നത്.
നവംബര്‍ 27നാണ് തെലങ്കാനയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനു താഴെയിട്ട് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാലു പേരെയാണ് പൊലീസ് പിടികൂടിയത്. രാജ്യത്താകമാനം ഈ കേസ് ചര്‍ച്ചയാവുകയും തെലങ്കാനയില്‍ പൊലീസിനെതിരെ വന്‍വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ എല്ലാ പ്രതികളെയും പോലീസ് വെടിവെച്ചുകൊന്നത്.
0 Comments