കാഞ്ഞങ്ങാട് :മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ സ്മാരക ഗവ.യു.പി.സ്കൂളില്‍ ആറു മുതല്‍ പന്ത്രണ്ട് വയസുവരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സൗജന്യ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.
ഫുട്ബോളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുക, മികച്ച താരങ്ങളെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പില്‍ അറുപത്തിയഞ്ച് കുട്ടികള്‍ പങ്കെടുക്കുന്നു. വിമുക്ത ഭടനും കായികാധ്യാപകനുമായ ടി.പ്രഭാകരനും ബി. കുഞ്ഞിക്കണ്ണനുമാണ് പരിശീലകര്‍. സ്കൂള്‍ ഗ്രൗണ്ടില്‍ അവധി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 9.30 വരെ നടക്കുന്ന പരിശീലന ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ കളി മികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഉണ്ടാക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആരോഗ്യ ബോധവല്കരണ ക്ലാസുകൂടി സംഘടിപ്പിക്കുമെന്ന് പ്രധാനാധ്യാപകന് കൊടക്കാട് നാരായണന് പറഞ്ഞു.
0 Comments