ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ വളര്‍ത്താന്‍ ശ്രമം- സത്യന്‍ മൊകേരി


കാഞ്ഞങ്ങാട്: മതത്തിന്റെ പേരിലുള്ള പൗരത്വനിര്‍ണ്ണയം ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ വളര്‍ത്താനേ ഉപകരിക്കൂവെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി പറഞ്ഞു.
എല്‍ഡിഎഫ് ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരത്വ ബില്ലിനെതിരായ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭജനകാലത്തും അതിനുശേഷവും ഇന്ത്യയുടെ ഭാഗമായി നിന്നവരാണ് ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍. അവരെ മാറ്റിനിര്‍ത്തിക്കൊണ്ട് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയകോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നോര്‍ത്ത്‌കോട്ടച്ചേരിയില്‍ സമാപിച്ചു. പൊതുയോഗത്തില്‍ ജനതാദള്‍ ജില്ലാപ്രസിഡന്റ് എ വി രാമകൃഷ്ണന്‍ അധ്യക്ഷനായി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍,എം രാജഗോപാലന്‍ എംഎല്‍എ, പി ജനാര്‍ദനന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ , കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജനതാദള്‍ എസ് ജില്ലാസെക്രട്ടറി സുരേഷ് പുതിയേടത്ത്, എന്‍സിപി സംസ്ഥാന സമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍, ഐഎന്‍എല്‍ സംസ്ഥാനസെക്രട്ടറി എം എ ലത്തീഫ്, കേരളകോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമന്‍ നായര്‍ തുടങ്ങി യവര്‍ പ്രസംഗിച്ചു.എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments