കാസര്‍കോട്: കാസര്‍കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2019 -2024 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി എന്‍.എ.നെല്ലിക്കുന്ന് എം. എല്‍. എ യെ തിരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി പി. രവീന്ദ്രന് പിള്ള, കെ .എം. ബഷീര്‍,ടി.എം.ഇക്ബാല്‍, ഹാഷിം കടവത്ത്, സഹീര്‍ ആസിഫ്, മുഹമ്മദ് വസീം, മാധവന് ടി.കെ, ബീഫാത്തിമ ഇബ്രാഹിം, സഫിയ, ഷക്കീല മജീദ് എന്നിവരെയും തിരഞ്ഞെടുത്തു. കോ ഓപ്പ് ഇന്‍സ്പെക്ടര്‍ കെ.വി മനോജ് കുമാര്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി കെ.വി.സജേഷ് സംസാരിച്ചു.
0 Comments