മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യം; വനപാലകരെ തുരത്തണമെന്ന് പോസ്റ്റര്‍


കോഴിക്കോട്: കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ആറു മണിയോടെയാണ് ഏഴ് പേരടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം മുത്തപ്പന്‍പുഴ അങ്ങാടിയില്‍ എത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം പ്രേദശത്തെത്തി. അതില്‍ നാല് പേര്‍ ജനങ്ങളോട് സംസാരിക്കുകയും പ്രദേശത്തെ ചായക്കടയില്‍ നിന്നും ചായ കുടിക്കുകയും ചെയ്തു. രണ്ടുപേര്‍ പുഴയില്‍ കാത്തുനില്‍ക്കുകയായിരുന്നു.
മുത്തപ്പന്‍ പുഴയിലെ കര്‍ഷക സമരത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയാണ് സംഘം മടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണ മാവോയിസ്റ്റുകള്‍ പതിക്കുന്ന പോസ്റ്ററില്‍ നിന്നും വ്യത്യസ്തമായിരുന്നു പ്രദേശത്ത് സംഘം ഒട്ടിച്ച പോസ്റ്ററുകള്‍. വെള്ളവും, കാടും, ഭൂമിയും മനുഷ്യരുടേതാണെന്നും കൃഷിഭൂമിയില്‍ ജണ്ട കെട്ടി കര്‍ഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടില്‍ നിന്നും അടിച്ചോടിക്കണമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്.
കാട്ടിലേക്ക് മടങ്ങുന്ന സമയത്ത് നിരവധി വീടുകളില്‍ മാവോയിസ്റ്റ് സംഘം പോയിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിരുവമ്പാടി മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി തവണ മാവോ സംഘം എത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments