അക്ഷരസമൃദ്ധിയും ജീവരക്ഷയുമായി എന്‍ എസ് എസ് ക്യാമ്പിന് സമാപനം


കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ 51എന്‍ എസ് എസ് യൂനിറ്റുകളുടെ സപ്തദിന ക്യാമ്പുകള്‍ സമാപിച്ചു.
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 21മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 2500 വളണ്ടിയര്‍മാര്‍ പങ്കാളികളായി. വിദ്യാഭ്യാസ വകുപ്പിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സഹായകമാകാന്‍ ജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങളിലും അങ്കണവാടികളിലും അക്ഷരസമൃദ്ധി പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ പെയിന്റിംഗ്, ചുവര്‍ ചിത്രങ്ങള്‍, ഫര്‍ണീച്ചര്‍ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ ,ഗ്രൗണ്ട് നിര്‍മാണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ വള
ണ്ടിയര്‍മാര്‍ പങ്കാളികളായി. ജീവരക്ഷ പരിപാടിയുടെ ഭാഗമായി മുഴുവന്‍ വളണ്ടിയര്‍മാര്‍ക്കും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കി. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സാങ്കേതിക സഹായം നല്‍കി.
ഗാന്ധിജിയുടെ നൂറ്റി അമ്പതാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സദസ്സുകള്‍, സെമിനാറുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവ നടത്തി.ക്യാമ്പുകളില്‍ ആരോഗ്യരംഗം, തൊഴില്‍ നൈപുണി, മാലിന്യ വിമുക്ത ഗ്രാമം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളും ,സമദര്‍ശന്‍ ലിംഗസമത്വ ബോധവല്‍ക്കരണം,മെഡിക്കല്‍ ക്യാമ്പ്, തടയണ നിര്‍മാണം, റോഡ് നിര്‍മാണം, ജൈവ വൈവിധ്യ ഉദ്യാന നിര്‍മാണം, നാടന്‍ കളികള്‍, യോഗ പരിശീലനം, സോപ്പ് ഫിനയില്‍ നിര്‍മ്മാണം, സര്‍ഗാത്മക നിര്‍മാണ കളരി, ഫയര്‍ ആന്റ് സേഫ്റ്റി ,സൈബര്‍ ബോധവത്കരണം, കമ്പോസ്റ്റ് കുഴി നിര്‍മാണം, തേനീച്ച പരിപാലനം, കൂണ്‍കൃഷി ,കൂട്ട ചവിട്ടി നിര്‍മ്മാണം, നേതൃത്വ പരിശീലനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.എന്‍ എസ് എസ് ജില്ല കണ്‍വീനര്‍ വി. ഹരിദാസ് പരിപാടി ഏകോപിപ്പിച്ചു.
പി. എ.സി അംഗങ്ങളായ ഷാഹുല്‍ ഹമീദ്, എം.മണികണ്ഠന്‍, കെ.വി.രതീഷ്‌കുമാര്‍, സി.പ്രവീണ്‍ കുമാര്‍,രാജീവന്‍ മടയില്ലത്ത് എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

Post a Comment

0 Comments