നാവികസേനയില്‍ ചാരപ്പണി: പാക്കിസ്ഥാന് രഹസ്യം ചോര്‍ത്തികൊടുത്തു


ദില്ലി: നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഫേസ്ബുക്ക് വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്‌സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.
ഒരു രാജ്യത്തിന്റെ സേനയിലെ മൂന്ന് പ്രധാന വിഭാഗങ്ങളിലൊന്നാണ് നാവികസേന. വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങള്‍.യുദ്ധത്തിനുപയോഗിക്കുന്ന നൗകകള്‍, അവയില്‍ ജോലിചെയ്യുന്നവര്‍, അവര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍, ആയുധങ്ങളുടെയും കപ്പലുകളുടെയും നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് നാവികസേന. കപ്പല്‍പ്പട എന്നര്‍ഥമുള്ള 'നാവിഗിയം' എന്ന വാക്കില്‍നിന്നാണ് നേവി' (നാവികസേന) എന്ന പദമുണ്ടായത്.
നദീതീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമികള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍നിന്നാണ് പുരാതനകാലത്ത് നാവികസേനകള്‍ രൂപംകൊണ്ടത്. ചങ്ങാടങ്ങള്‍ ഉപയോഗിച്ചാണ് ആദ്യകാല നാവികയുദ്ധങ്ങള്‍ നടത്തിയിരുന്നത്. ഇപ്രകാരം മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ആദ്യമായി നാവികസേനകള്‍ നിലവില്‍ വന്നു. മത്സ്യബന്ധനത്തിനും സമുദ്രയാത്രകള്‍ക്കും ഉപയോഗിച്ചിരുന്ന നൗകകള്‍ തന്നെയായിരുന്നു അക്കാലത്ത് ജലയുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളില്‍ ലോകമൊട്ടാകെ നിരവധി നാവികയുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച് നാവികസൈന്യങ്ങളുടെ സംഘടനാരീതിയിലും സ്വഭാവത്തിലും യുദ്ധസമ്പ്രദായങ്ങളിലും ആയുധങ്ങളിലും മാറ്റങ്ങള്‍ വന്നു.
ഭാരതീയ സൈന്യത്തിന്റെ നാവിക വിഭാഗമാണ് ഭാരതീയ നാവികസേന. 5000 ത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങള്‍ (റീജിയണല്‍ കമ്മാന്‍ഡുകള്‍) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈന്‍, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ മറൈന്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1932ല്‍ റോയല്‍ ഇന്ത്യന്‍ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യന്‍ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളില്‍ ഉയര്‍ന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂര്‍ണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ് അഡ്മിറല്‍ എഡ്വാര്‍ഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരന്‍ നിയമിതനാകുന്നത് ആര്‍.ഡി. കതാരി വൈസ് അഡ്മിറന്‍.

Post a Comment

0 Comments