പ്ലാസ്റ്റിക്ക് നിരോധനം: ബോധവല്‍ക്കരണ ക്ലാസ് നടത്തി


കാഞ്ഞങ്ങാട്: നാളെ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി പള്ളിക്കര ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി.
പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, നിരോധിക്കുന്ന ഉല്‍പ്പന്നങ്ങള്‍, നിരോധിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന നിയമ നടപടികള്‍, ബദല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് ക്ലാസ് കൈകാര്യം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എം. അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ ക്ലാസ് എടുത്തു.
അസിസ്റ്റന്റ് സെക്രട്ടറി ജോര്‍ജ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി, പി.കെ അബ്ദുള്ള, വിനോദ്,മാധവ ബേക്കല്‍ ,മുന്‍ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, ബി. ആര്‍.ഡി.സി മാനേജര്‍ പ്രസാദ്,രാഘവന്‍ വെളുത്തോളി, മണി അത്തിക്കാന്‍ ,ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments