വാഹനങ്ങളില്‍ സ്റ്റിക്കര്‍ പാടില്ല


കാസര്‍കോട്: കൂളിങ് സ്റ്റിക്കറുകള്‍ വ്യാപകമാകുന്നു. തെറ്റിധാരണകള്‍ പാടില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് താലൂക്കില്‍ മോട്ടര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കോടതി കര്‍ശനമായി നിരോധിച്ച കൂളിങ് സ്റ്റിക്കറുകള്‍ വ്യാപകമാകുന്നതായി കണ്ടത്. ഇത്തരത്തിലുള്ള 27 വാഹനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഗ്ലാസില്‍ 40 ശതമാനം കൂളിങ് ആകാമെന്ന തെറ്റിദ്ധാരണയാണ് ഇതിനു പിന്നിലെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു തരത്തിലുള്ള സ്റ്റിക്കറുകളും പാടില്ലെന്നാണ് നിയമം.

Post a Comment

0 Comments