അറിവ് പകരാന്‍ വിജ്ഞാന്‍വാടികള്‍


കാസര്‍കോട്: പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികസാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടാണ് പട്ടികജാതി വകുപ്പ് 'വിജ്ഞാന്‍വാടി'കള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പൊതുവിജ്ഞാനം പകരുന്നതിനും ഇവരെ വിവിധ മത്സര പരിക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനും വേണ്ടി വിവിധ പ്രവര്‍ത്തനങ്ങളാണ് വിജ്ഞാന്‍വാടികള്‍ വഴി നടക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനിയോട് അനുബന്ധിച്ച് സ്ഥാപിച്ച വിജ്ഞാന്‍വാടികളില്‍ അറിവ് പരിപോഷിപ്പിക്കുന്നതിനായി ട്യൂട്ടര്‍മാരുടെ സേവനവും ഇംഗ്ലീഷ് മലയാളം ആനുകാലികങ്ങളും പുസ്തകങ്ങളും ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടറും ലഭ്യമാണ്. മത്സര പരീക്ഷക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള അറിയുന്നതിനും ട്യൂട്ടര്‍മാര്‍ സഹായിക്കും. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയും അവധി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെയുമാണ് ട്യൂട്ടര്‍മാരുടെ സേവനം ലഭിക്കുക.ഉദ്യോഗാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും വിജ്ഞാന്‍വാടികള്‍ വഴി നല്‍കുന്നു.

Post a Comment

0 Comments