ഉന്നത വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ തൊഴില്‍ മേഖലയിലും അര്‍ഹമായ പ്രാതിനിധ്യം നല്‍കണം


കാഞ്ഞങ്ങാട്: ശ്രീ കാളികാ ഭഗവതി എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ മാവുങ്കാല്‍ നെല്ലിത്തറയില്‍ നിര്‍മ്മിച്ച ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.ദാമോദരന്‍ ആര്‍ക്കിടെക്റ്റ് നിര്‍വ്വഹിച്ചു.
സ്‌ക്കൂള്‍ തലത്തില്‍ ചെട്ടി സമുദായത്തിന് നല്‍കി വരുന്ന ആനുകൂല്യം ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ തൊഴില്‍ മേഖലയിലും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.ദാമോദരന്‍ ആര്‍ക്കിടെക്റ്റ് (പ്രസിഡന്റ്), സി. കുഞ്ഞികൃഷ്ണന്‍ മേലടുക്കം (സെക്രട്ടറി), മുരളി ഉദുമ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. രാഘവന്‍ മായിപ്പാടി, മനു പൈരടുക്കം, രവീന്ദ്രന്‍ കൊടക്കാട്, കെ.ബാലകൃഷ്ണന്‍, ശാന്ത പൊള്ളക്കട എന്നിവര്‍ പ്രസംഗിച്ചു. തമ്പാന്‍ നീലേശ്വരം സ്വാഗതവും സി.ബാലകൃഷ്ണന്‍ നീരുക്ക് നന്ദിയും പറഞ്ഞു.

Post a Comment

0 Comments