ചിത്രരചനാമത്സരം


കാസര്‍കോട്: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൈത്തറിയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം നടത്തുന്നു. ഡിസംബര്‍ 21 ന് രാവിലെ 9:30 ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി വെവ്വേറെ മത്സരങ്ങളാണ് നടക്കുക. ഓരോ വിഭാഗത്തിലെയും ആദ്യ സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും സംസ്ഥാനതല മത്സരത്തിലേക്ക് പ്രവേശനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086762010, 7902871380 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, ംംം.ല്‌ലിെേസ ലൃമഹമ െ.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുയോ ചെയ്യണം.

Post a Comment

0 Comments