ലെന്‍സ്‌ഫെഡ് ശില്‍പ്പശാല നടത്തി


കാഞ്ഞങ്ങാട്: ലെന്‍സ്‌ഫെഡ് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് കമ്മിറ്റി പ്രസംഗകലയില്‍ ഏകദിന ശില്‍പ്പശാല നടത്തി. പ്രെഫ. സി.കെ.പ്രദീപ് നേതൃത്വം നല്‍കി.
താലൂക്ക് പ്രസിഡണ്ട് എച്ച്.ജി വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കാത്തങ്ങാട് മുന്‍സിപ്പല്‍ ചേയര്‍മാന്‍ വി.വി.രമേശന്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് 60-ാം കേരള സ്‌കൂള്‍ കലോത്സത്തിന്റെ സംഘാടക മികവിന് വി.വി.രമേശനെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് എ.സി. ജോഷി, ജില്ലാ സെക്രട്ടറി പി.രാജന്‍, ജില്ലാ ട്രഷറര്‍ എന്‍.വി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എ.വി.വിനു സ്വാഗതവും താലൂക്ക് ട്രഷറര്‍ എന്‍.അഭിലാഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments