വനിതകള്‍ക്ക് യോഗ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു


അജാനൂര്‍: അജാനൂര്‍ ആയുര്‍വേദ ഡിസ്പന്‍സറിയുടെയും അജാനൂര്‍ പഞ്ചായത്തിന്റെയും സഹകരണത്തോടെ സ്ത്രീകള്‍ക്കായി നടത്തുന്ന യോഗാ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ എം വി .രാഘവന്‍ നിര്‍വ്വഹിച്ചു.
ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.കെ.സീമ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.കെ.വിശ്വനാഥന്‍ (സെക്രട്ടറി, ശാന്തിക ലാമന്ദിരം ) കെ.മോഹനന്‍ (വാര്‍ഡ് മെമ്പര്‍) അശോക് രാജ് വെള്ളിക്കോത്ത്, കെ.വി.രത്‌നകുമാരി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments