അരയാല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ തുടങ്ങും


കാഞ്ഞങ്ങാട് : അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ് ആതിഥ്യമരുളുന്ന മര്‍ഹൂം എംബി മൂസ മെമ്മോറിയല്‍ ട്രോഫിക്കും, പാലാട്ട് കുഞ്ഞഹ്മദ് ഹാജി ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസിനും,പാലക്കി മൊയ്തു ഹാജി റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി കാഞ്ഞങ്ങാടിന്റെ സായം സന്ധ്യകളെ കാല്‍പന്ത്കളിയുടെ ഉത്സവതിമിര്‍പ്പാലിഴ്ത്തി ഡിസംബര്‍ 20 വെള്ളിയാഴ്ച്ച വൈകുന്നേരം എഴ് മണിക്ക് അതിഞ്ഞാല്‍ തെക്കേപ്പുറം ഡോ.മന്‍സൂര്‍ ഗ്രൗണ്ടില്‍, പൂച്ചക്കാടന്‍ അന്തുമാന്‍ ഹാജി ഫ്‌ലഡ്‌ലൈറ്റില്‍ മെട്രോ ഗുപ്പ് ദുബൈ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന അരയാല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉല്‍ഘാടനം കാസര്‍ഗോഡ് ജില്ല കലക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍വ്വഹിക്കും. ചെയര്‍മാന്‍ എം.ഹമീദ് ഹാജി അദ്ധ്യക്ഷത വഹിക്കും.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, മെട്രോ മുഹമ്മദാജി, മാഹിന്‍ ഹാജി കല്ലട്ര, സി. കുഞ്ഞാമദ് ഹാജി പാലക്കി, എം.ബി. എം. അഷറഫ്, മുഹമ്മദ് കുഞ്ഞി പാലക്കി, ഹുസൈന്‍ പാലാട്ട്, അബ്ദുല്ല ഹാജി ജിദ്ദ, എം.പി.ജാഫര്‍, എം.വി.രാഘവന്‍, ഹമീദ് ചേരക്കാടത്ത്, പി.അബ്ദുല്‍ കരിം, അരവിന്ദന്‍ മാണിക്കോത്ത്, ബഷീര്‍ ആറങ്ങാടി,
മാനുവല്‍ കുറിച്ചിത്താനം, എ.ഹമീദ് ഹാജി, തെരുവത്ത് മുസ്സഹാജി എന്നിവര്‍ ആശംസകള്‍ നേരും. രണ്ട് ഗ്രൂപ്പുകളിലായി പതിനാറോളം ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ മലബാര്‍ സെവന്‍സ് മൈതാനങ്ങളിലെ താരരാജാക്കന്മാരടങ്ങിയ വമ്പന്മാര്‍ പോരിനിറങ്ങും.
ടൂര്‍ണമെന്റില്‍ എന്‍ ഫ്‌സി അജാനൂര്‍, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, ഷൂട്ടേഴ്‌സ് പടന്ന,ഒഫന്‍സ് കീഴൂര്‍,പ്രിയദര്‍ശിനി ഒഴിഞ്ഞവളപ്പ്, കോക്കോയി കഫേ മൊഗ്രാല്‍, കാവല്ലി സിറ്റിസണ്‍ ഉപ്പള,സ്‌പോര്‍ട്ടിംഗ് എമറാത്ത് മൂന്നാം മൈല്‍, വോയ്‌സ് ഓഫ് കോയാബസാര്‍ കോയാപള്ളി, ഗ്രീന്‍ ചലഞ്ചേഴ്‌സ് മവിലാ കടപ്പുറം,ബ്രദേഴ്‌സ് ബാവാനഗര്‍,മെട്ടമ്മല്‍ ബ്രദേഴ്‌സ് , എഫ്‌സി പള്ളിക്കര,ബ്രദേഴ്‌സ് തെക്കേപ്പുറം, ഫന്റാസ്റ്റിക്ക് 7 ചാലക്കുടി, ഫാല്‍ക്കണ്‍ കളനാട് തുടങ്ങിയ മലബാര്‍ സെവന്‍സ് മൈതാനങ്ങളിലെ പതിനാറോളം ക്ലബുകള്‍ മാറ്റുരയ്ക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.ഹമീദ് ഹാജി, ജന.കണ്‍വീനര്‍ ഖാലിദ് അറബിക്കടത്ത്, ചീഫ് കോഡിനേറ്റര്‍ മട്ടന്‍ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഷൗക്കത്ത് കോയ പള്ളി, ഫസലുറഹ്മാന്‍ കെ.കെ, മട്ടന്‍ മൊയ്തീന്‍ കുഞ്ഞി, മജിദ്.എസ്.പി, തസ്ലിംബി, പി. എം. ഫൈസല്‍, സലിം മീത്തല്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments